ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന് അടിമപ്പെടും എന്നാൽ കഞ്ചാവിന് അടിമപ്പെടില്ലെന്നും കാരണം അത് വെറും പച്ചിലമരുന്നാണെന്നും നിത്യാനന്ദ പറഞ്ഞത് പ്രാദേശികചാനലുകളുലൊന്ന് സംപ്രേഷണം ചെയ്തിരുന്നു. നിത്യാനന്ദയുടെ ആശ്രമം നിലകൊള്ളുന്ന ബിഡദി പോലീസിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടനെതന്നെ നടപടികളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Read More