ബെംഗളൂരു: രണ്ടാം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 10 ന് സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു എന്നാൽ, സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരുന്ന പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കാന്‍ സംസ്ഥാന കോവിഡ് സാങ്കേതിക സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. സംസ്ഥാനത്ത് കോവിഡ് നിരക്കുകള്‍ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും കോവിഡിന്റെ എ.വൈ 4.2 വകഭേദം സംസ്ഥാനത്ത് വലിയ വ്യാപനം സൃഷ്ടിക്കാത്തതിന്നാലും മറ്റു നിയന്ത്രണങ്ങള്‍ തുടര്‍ന്ന് കൊണ്ട് രാത്രി കര്‍ഫ്യൂ നീക്കാമെന്നാണ് സാങ്കേതിക സമിതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.…
Read MoreTag: Night Curfew
രാത്രി കർഫ്യൂ നീക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും; ബിബിഎംപി
ബെംഗളൂരു : നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളുടെ എണ്ണം ഒരു ദിവസം ശരാശരി 160 ആയതിനാൽ, രാത്രി കർഫ്യൂ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളുണ്ട് പ്രചരിക്കുന്നുണ്ട്.എന്നിരുന്നാലും, സാങ്കേതിക ഉപദേശക സമിതിയുടെയും (ടിഎസി) വിദഗ്ധരുടെയും ശുപാർശകളെ ആശ്രയിച്ച് രാത്രി കർഫ്യൂ പിൻവലിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയായിരിക്കും സ്വീകരിക്കുന്നത് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “കോവിഡ്-19 നെതിരെ ഞങ്ങൾ ജാഗ്രത തുടരുന്നു, പ്രത്യേകിച്ചും വികസിത രാജ്യങ്ങൾ കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുമ്പോൾ. കോവിഡ്-19 കേസുകൾ കുറഞ്ഞുവെങ്കിലും…
Read Moreനഗരത്തിലെ നിരോധനാജ്ഞ നീട്ടി.
ബെംഗളൂരു: നഗരത്തിൽ നിലവിൽ സർക്കാർ ഏർപ്പെട്ടുത്തിയ നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി. പൊതു ഇടങ്ങളിൽ നാലിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നതിനെ വിലക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ കമൽപന്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കി. നഗരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇനിയും പലയിടത്തും ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കാര്യം പരിഗണിച്ചാണിതെന്ന് പോലീസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നയാളുകളുടെ പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.…
Read Moreകേരള – കർണാടക അതിർത്തികളിലെ ഇടറോഡുകൾ മണ്ണിട്ടടക്കുന്നു; രാത്രി കാല കർഫ്യൂവും വാരാന്ത്യ കർഫ്യൂവും ഇന്ന് മുതൽ.
ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ഇട റോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ശനിയും ഞയറാഴ്ചയും സമ്പൂർണ്ണ കർഫ്യൂ ആയിരിക്കും, ബെംഗ്ലൂരുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനമൊട്ടാകെ രാത്രി…
Read More15 ദിവസത്തിനുള്ളിൽ വാരാന്ത്യ നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കും: മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് 15 ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ എങ്ങനെ പുരോഗമിക്കുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിൽ, വേണ്ടിവന്നാൽ രാത്രികാലനിയന്ത്രണങ്ങളും വാരാന്ത്യ നിശാനിയമങ്ങളും ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “കേരളത്തിലെയും മഹാരാഷ്ട്രയിലെയും അയൽ സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് കണ്ട് ഞങ്ങൾ ഉത്കണ്ഠാകുലരാണ്. ഈ വർദ്ധനവ് സംസ്ഥാനത്തിന് അപകടമാണ്. സംസ്ഥാനത്തെ ജില്ലകളും ഇത് പരിശോധിക്കേണ്ടതാണ്, ”ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ശേഷം അതിർത്തി ജില്ലകളിലെ കോവിഡ് -19 സ്ഥിതി അതാത് ജില്ലാ ഭരണകൂടങ്ങളുമായി അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങൾ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിശോധിക്കുകയും…
Read More