തിരുവല്ല: വർഗീയത വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകിയ നമോ ടി വി എന്ന യൂട്യൂബ് ചാനൽ ഉടമ രഞ്ജിത്ത് ടി എബ്രഹാം, ചാനൽ അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം ചാനൽ ഉടമക്കും അവതാരകക്കുമെതിരെ കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ചില മത വിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു.…
Read More