നമോ ടീവി ഉടമയും അവതാരികയും അറസ്റ്റിൽ

തിരുവല്ല: വർഗീയത വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകിയ നമോ ടി വി എന്ന യൂട്യൂബ് ചാനൽ ഉടമ രഞ്ജിത്ത് ടി എബ്രഹാം, ചാനൽ അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം ചാനൽ ഉടമക്കും അവതാരകക്കുമെതിരെ കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ചില മത വിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കേസ് എടുത്തെന്നു അറിഞ്ഞയുടൻ ഇരുവരും ഒളിവിൽ പോകുകയായിരുന്നു . ഒളിവിൽ കഴിയുമ്പോൾ ഇവർ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഇവരുടെ മുൻ‌കൂർ ജാമ്യം തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
[masterslider id="10"]

Related posts