എക്‌സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.

ബെംഗളൂരു: പ്രധാന എക്‌സ്പ്രസ് ട്രെയിനുകൾ ചിക്കബാനാവര റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തിയാൽ പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും വലിയ ആശ്വാസമാകും. അതുമൂലം യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ തിരക്ക് കുറയാനും , അവിടേക്കുള്ള ഒരു മണിക്കൂർ യാത്ര കുറയ്ക്കാനും സാധിക്കുമെന്നും സമീപവാസികൾ കൂട്ടിച്ചേർത്തു.

ചിക്കബാനാവര നിവാസികൾക്ക് മാത്രമല്ല, പീനിയ, ജലഹള്ളി, അബ്ബിഗെരെ, ഹെസർഘട്ട, യെലഹങ്ക എന്നിവിടങ്ങളിലെ താമസക്കാർക്കും ഈ നീക്കം പ്രയോജനപ്പെടും. യെലഹങ്ക നിവാസികൾക്ക് യശ്വന്ത്പൂരിലേക്കുള്ള ഒരു മണിക്കൂർ യാത്രയെ അപേക്ഷിച്ച് 35-40 മിനിറ്റിനുള്ളിൽ സ്റ്റേഷനിൽ എത്തിച്ചേരാനാകും.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചിക്കബാണവരയിൽ പ്രവർത്തിക്കുന്നതിനാൽ ഇത് വിദ്യാർത്ഥികൾക്കും സഹായകമാകുന്നതാണ്. എല്ലാവര്ക്കും ഉപയോഗപ്രദമായ രീതിയിൽ ഇവിടെ ട്രെയിൻ നിർത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ ശ്യാം സിംഗ് അറിയിച്ചു. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts