ബെംഗളൂരു : ടിപ്പുസുൽത്താനെ സ്നേഹിക്കുന്നവർ ഇവിടെ താമസിക്കേണ്ടെന്നും അവരെ കാട്ടിലേക്ക് ആട്ടിയോടിക്കണമെന്നും രാമഭജന പാടുന്നവരും ഹനുമാനെ ആരാധിക്കുന്നവരുമാണ് ഇവിടെ താമസിക്കേണ്ടതെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ. കൊപ്പാൾ ജില്ലയിലെ യെലബുർഗയിൽ പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദപരാമർശം. രണ്ടുമാസത്തിനിടെ മൂനാം തവണയാണ് ബി.ജെ.പി കൂടിയായ കട്ടിൽ പ്രകോപന പ്രസംഗം നടത്തുന്നത്. ഞങ്ങൾ രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളാണോ രാമന്റെയും ഹനുമാന്റെയും ഭക്തരാണോ സംസ്ഥാനത്തിന് വേണ്ടതെന്ന് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. ടിപ്പുസുൽത്താന്റെയും സവർക്കാരുടെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്നായിരുന്നു മറ്റൊരു പ്രസംഗം.
Read More