ബെംഗളൂരു: കർണാടകയിൽ 7000 കോടി രൂപ ചെലവിൽ രാസവള വ്യവസായം ആരംഭിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി കർണ്ണാടക വൻകിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് നിരാനി പറഞ്ഞു. പദ്ധതിക്കായി ദാവൻഗരെ, ബെലഗാവി, മംഗളൂരു എന്നീ മൂന്ന് നഗരങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ മംഗളൂരുവിന് മുൻഗണന ലഭിക്കുമെന്നും എസ്സിഡിസിസി ബാങ്കിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നിരാനി പറഞ്ഞു. പദ്ധതി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വ്യവസായം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ രാസവള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി. 64 കോടി രൂപ ചെലവിൽ 5000…
Read More