രാസവള പ്ലാന്റ് സ്ഥാപിക്കുാൻ ഒരുങ്ങി സംസ്ഥാനം

ബെംഗളൂരു: കർണാടകയിൽ 7000 കോടി രൂപ ചെലവിൽ രാസവള വ്യവസായം ആരംഭിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി കർണ്ണാടക വൻകിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് നിരാനി പറഞ്ഞു.

പദ്ധതിക്കായി ദാവൻഗരെ, ബെലഗാവി, മംഗളൂരു എന്നീ മൂന്ന് നഗരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ മംഗളൂരുവിന് മുൻഗണന ലഭിക്കുമെന്നും എസ്‌സി‌ഡി‌സി‌സി ബാങ്കിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നിരാനി പറഞ്ഞു. പദ്ധതി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വ്യവസായം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ രാസവള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി. 64 കോടി രൂപ ചെലവിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. പദ്ധതിക്ക് ആവശ്യമായ 1,000 ഏക്കർ ഭൂമി, സർക്കാർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ ബൽകുഞ്ജെ, ഉലേപ്പാടി, കൊല്ലൂർ എന്നിവിടങ്ങളിലായി 100 ഏക്കർ ഭൂമിയുണ്ട്. എസ്‌സി‌ഡി‌സി‌സി ബാങ്ക് ചെയർമാൻ ഡോ.എം.എൻ.രാജേന്ദ്ര കുമാറിന്റെ കാർഷിക-വ്യവസായ മേഖലകളിലെ പിന്തുണ പ്രശംസനീയമാണെന്നും ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന വളം പാർക്കിനായി നിക്ഷേപം നടത്താൻ അദ്ദേഹം പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us