ബെംഗളൂരു: മൂകയുവാവിന് 6 വർഷത്തിനു ശേഷം അമ്മയെ തിരിച്ചു കിട്ടി. ആധാർ കാർഡിലെ വിരലടയാളമാണ് യുവാവുനെ ബെംഗളൂരുവിലെ യെലഹങ്കയിൽ പച്ചക്കറി കച്ചവടക്കാരിയായ അമ്മയിലേക്ക് എത്തിച്ചത്. 2016ൽ 13 വയസ്സുളളപ്പോളാണ് പർവതമ്മയുടെ മകൻ ഭരത്കുമാറിനെ കാണാതാകുന്നത്. സംസാരശേഷിയില്ലാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയെങ്കിലും പൊലീസിനു കണ്ടെത്താനായില്ല. തുടർന്ന് 10 മാസത്തിനു ശേഷം ഭരത് എങ്ങനെയോ മഹാരാഷ്ട്രയിലെ നാഗ്പുർ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ കറങ്ങിത്തിരിയുന്നതു കണ്ട ഒരു പൊലീസുകാരനാണ് ഭരത്കുമാറിനെ ബാലമന്ദിരത്തിലാക്കിയത്. ഈ ജനുവരിയിൽ ആധാർ കാർഡിനായി വിരലടയാളം കൊടുത്തതാണ് ഭരത്കുമാറിന്റെ ജീവിതത്തിലേക്ക് പുതു വെളിച്ചം തൂകിയത്.…
Read More