ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ‘മേപ്പടിയാന്‍’ 2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ പിവിആര്‍ സിനിമാസിലെ എട്ടാംനമ്പര്‍ സ്‌ക്രീനിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത് എന്നൊരു പ്രത്യേകത കൂടി മേപ്പടിയാനുണ്ട്. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകനായി എത്തിയ ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
Read More