ഷില്ലോങ്: മേഘാലയയില്‍ മന്ത്രിസഭാ രൂപീകരിക്കാനൊരുങ്ങുന്ന ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചതാണ് കാരണം. ലോക്സഭാംഗം കൂടിയായ സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്മോയിറ്റ് അറിയിച്ചു. മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എ. സാങ്മയുടെ ഇളയ പുത്രനാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന കോണ്‍റാഡ് സാങ്മ. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവാണ് ഇദ്ദേഹം. തത്കാലം എച്ച്എസ്പിഡിപിയുടെ തീരുമാനമനുസരിച്ച്…
Read More