ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ പഠനം പാതി വഴി നിർത്തി എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതിനായി വേണ്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.
Read MoreTag: medicalstudents
വിദേശത്തെ മെഡിക്കൽ ബിരുദ നിയമങ്ങളിൽ ഇളവ് നൽകാൻ സാധ്യത
ന്യൂഡൽഹി : യുക്രയിനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ വിദേശ മെഡിക്കൽ ബിരുദ ചട്ടങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മീഷനും കൂടിയാലോചന നടത്തുന്നുണ്ട്. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള വഴികളാണ് ചർച്ച ചെയ്യുന്നത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടില്‍ തുടര്‍പഠനത്തിനുള്ള സന്നദ്ധത അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.കെ. സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read Moreവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം
ന്യൂഡൽഹി : യുക്രെയ്നു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടർ പഠനം പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം. ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലോ മറ്റു വിദേശ രാജ്യങ്ങളിലോ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചന. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമീഷന്, വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവർ ഉടന്‍ യോഗം ചേരുമെന്ന് അറിയിച്ചു. യുദ്ധത്തിന്റെയും കോവിഡിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ് മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന് മെഡിക്കല്‍…
Read More