ന്യൂഡല്‍ഹി: കുറച്ചുദിവസമായി സുപ്രീം കോടതി കേസുകളുടെയും വിധികളുടെയും തിരക്കിലാണ്. എന്നാല്‍ ഈ വെള്ളിയാഴ്ച നടന്നതില്‍ തികച്ചും വ്യത്യസ്തമായ ഒരു കേസുണ്ടായിരുന്നു. പിരിഞ്ഞുതാമസിക്കുന്ന അച്ഛനമ്മമാര്‍ തമ്മില്‍ ഏഴ് വര്‍ഷമായി നിലനില്‍ക്കുന്ന കേസുകളും തര്‍ക്കവും പരിഹരിച്ചതിന് പത്ത് വയസുകാരനായ വിഭു സുപ്രിംകോടതിക്ക് നന്ദി പറഞ്ഞ് കത്ത് നല്‍കിയതാണ് ആ വ്യത്യസ്തത. വിഭു തന്‍റെ സ്വന്തം കൈയ്പ്പടയില്‍ എഴുതിയ കത്ത് ജഡ്ജിന് കൈമാറി. കേസിന്‍റെ വിധി പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ ബെഞ്ച് ഈ കത്ത് വിധിയുടെ ഭാഗമാക്കുകയും ചെയ്തു. വിധിന്യായത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ കത്തെന്നപേരും സ്വന്തമാക്കിയിരിക്കുകയാണ് വിഭുവിന്‍റെ…
Read More