മുൻ എംഎൽഎ മാരുതിറാവു മുലെ മറാഠാ കോർപ്പറേഷൻ അധ്യക്ഷൻ

ബെംഗളൂരു : 2020 നവംബറിൽ സ്ഥാപിതമായ മറാഠാ വികസന കോർപ്പറേഷന്റെ ആദ്യ ചെയർപേഴ്‌സണായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച മുൻ നിയമസഭാംഗം മാരുതിറാവു മുലെയെ നിയമിച്ചു. കർണാടക മറാഠാ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഛത്രപതി ശിവജിയുടെ 395-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാരുതിറാവു മുലെയെ കോർപ്പറേഷൻ മേധാവിയായി നിയമിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവയിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് കോർപ്പറേഷന് സർക്കാർ സാമ്പത്തികവും ഭരണപരവുമായ പിന്തുണ നൽകും, എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us