ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500 ഓളം സിനിമകളിൽ വേഷമിട്ട ഇദ്ദേഹം നടൻ ശങ്കർ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1981 ൽ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട് ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, കുരിഗാലു സാർ കുരിഗാലു, അമൃതധാര തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2021 ൽ പുറത്തിറങ്ങിയ ഓട്ടോ രമണൻ ആയിരുന്നു അവസാന ചിത്രം.
Read More