നവാഗത സംവിധായകൻ സജിമോന്‍ സംവിധാനം ചെയ്ത ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ അനില്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അയല്‍വാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും പിന്നീട് സംഭവിക്കുന്ന ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അനിലിന്റെ പോരാട്ടവുമാണ് ചിത്രം പറയുന്നത് . 40 അടി താഴ്ചയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
Read More