പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു ക്രൂരപീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനമേറ്റാണ് മധു മരിച്ചതെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ പാലക്കാട് ആര്.ഡി.ഒയ്ക്കു കൈമാറി. മധുവിന്റെ ദേഹത്ത് അടിയുടെ അമ്പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയും മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പുണ്ടായതാണ്. കെട്ടിയിട്ട് അടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മാത്രമല്ല, വടികൊണ്ടുള്ള അടിയേറ്റു വാരിയെല്ലു പൊട്ടിയിരുന്നു. തലയ്ക്കേറ്റ പരുക്കാണു മരണകാരണം. തലച്ചോര്‍ തകര്‍ന്നു നീര്‍ക്കെട്ടുണ്ടായി. മതിലില്‍ തലയിടിപ്പിച്ചതുകൊണ്ടോ കല്ലുകൊണ്ട് ഇടിച്ചതുകൊണ്ടോ ആകാം…
Read MoreTag: Madhu murder
മധുവിന്റെ കൊലപാതകം; പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി ജസ്റ്റിസ് കെ. സുരേന്ദ്രൻ നൽകിയ കത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരണ് ഡിവിഷൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്. അതേസമയം, മധു കൊലക്കേസിലെ ഹൈക്കോടതി ഇടപെടല്‍ സർക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയേയും ഹൈക്കോടതി നിയോഗിച്ചു. കേസിലെ തുടർ നടപടികൾ…
Read More