വനിതാ ദിനത്തിൽ മോദിയുടെ സമ്മാനം; ഗ്യാസ് വില കുറച്ചു

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില വനിതാദിന ‘സമ്മാന’മെന്നോണം 100 രൂപ കുറച്ചുവെന്നാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെയും വനിതകളുടെയും സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിലെ പുതിയവില ഇങ്ങനെ നിലവില്‍ വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് (14.2 കിലോഗ്രാം) കൊച്ചിയില്‍ 910 രൂപയാണ് വില. 100 രൂപ കുറയുന്നതോടെ വില 810 രൂപയാകും. കോഴിക്കോട്ടെ വില 911.5 രൂപയില്‍ നിന്ന് 811.5 രൂപയായും തിരുവനന്തപുരത്തെ വില…

Read More

നിയമവിരുദ്ധ പാചകവാതക റീഫില്ലിംഗ് സെന്റർ ഉടമ അറസ്റ്റിൽ

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഗിരിനഗറിൽ അനധികൃതമായി എൽപിജി റീഫിൽ ചെയ്തതിന് കടയുടമയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു. മഞ്ജുനാഥ് ലൂബ്രിക്കേറ്റ്‌സ്, ഇലക്ട്രിക്കൽസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന 64 ഗ്യാസ് സിലിണ്ടറുകൾ, വെയിംഗ് മെഷീൻ, സിലിണ്ടറുകൾ കടത്താൻ ഉപയോഗിച്ച മിനി ഗുഡ്‌സ് വാഹനം തുടങ്ങിയവ പിടിച്ചെടുത്തു. കടയുടമ സുരേഷിനെ അറസ്റ്റ് ചെയ്തതായി സിസിബി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സുരേഷിന് ബിസിനസ് ചെയ്യാൻ ലൈസൻസ് ഇല്ലായിരുന്നുവെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു

Read More

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചക വാതക വിലയും കുത്തനെ കൂട്ടി

GAS CYLINDER

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50…

Read More
Click Here to Follow Us