കെആർഎസ് അണക്കെട്ടിൽ ദീപാലങ്കാരം പുനരാരംഭിച്ചു 

ബെംഗളൂരു: മാണ്ഡ്യ കെആർഎസ് അണക്കെട്ടിലെ ദീപാലങ്കാര പ്രദർശനം പുനരാരംഭിച്ചു. കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ദിവസമാണ് അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത്. ഇതോടെ നിരവധി ആളുകൾ അണക്കെട്ട് കാണാൻ എത്തുന്നുണ്ട്. വൈകുന്നേരം 7 മണി മുതൽ 8 മണി വരെയാണ്  അണക്കെട്ടിൽ ദീപാലങ്കാര പ്രദർശനം ഉണ്ടായിരിക്കുക. ഉത്സവ സമയങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി 9 മണിവരെ ദീപങ്ങൾ പ്രദർശിപ്പിക്കുമെന്ന് കാവേരി നീരാവരി നിഗം ​​ലിമിറ്റഡ് അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us