പൊട്ടിപ്പൊളിഞ്ഞ കോച്ചുകൾക്ക് വിട;പുതുപുത്തൻ എൽ എച്ച് ബി കോച്ചുകളുമായി യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്.

ബെംഗളൂരു : നാട്ടിലേക്ക് പോകാൻ പഴകി ദ്രവിച്ച കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ബെംഗളൂരു മലയാളികൾക്കായി  പുത്തൻ എൽ എച്ച്ബി കോച്ചുകൾ എത്തി. സേലം വഴിയുള്ള യശ്വന്ത്പൂർ-കണ്ണൂർ പ്രതിദിന എക്സ്പ്രസ് ട്രെയിനാണ് 14 മുതൽ എൽ എച്ച്ബി കോച്ചുകളുമായി സർവ്വീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ ആദ്യമായാണ് പൂർണമായും എൽ എച്ച്ബി കോച്ചുകൾ അനുവദിക്കുന്നത്. ഒരു എസി ടു ടയർ, രണ്ട് എസി 3 ടയർ, 11 സ്ലീപ്പർ ക്ലാസ് ,രണ്ട് ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്. പൂർണമായും സ്റ്റെയിൻ ലെസ്സ്റ്റീലാലാണ് പുതിയ…

Read More
Click Here to Follow Us