തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷാ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അമിത് ഷായെന്നും റിപ്പോര്‍ട്ടുണ്ട്. മണിപ്പൂരിലെ ഉന്നത അധികൃതരുമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയതായി ഷാ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അയല്‍ സംസ്ഥാനങ്ങളായ…

Read More

മെഗാ റോഡ് ഷോയ്ക്ക് തുടക്കം 

ബെംഗളൂരു: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഗാറോഡ് ഷോ ആരംഭിച്ചു. നഗരത്തിൻറെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്. രാവിലെ 10 മണിക്ക് തുടങ്ങി 12.30 മണിക്ക് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും…

Read More

ബജ്റംഗദളിനെ നിരോധിക്കാൻ കോൺഗ്രസിനാവില്ല ; ഷെട്ടാർ

ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അതിരുവിട്ടതാണെന്ന് ജഗദീഷ് ഷെട്ടാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.വിട്ട ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസിനായി ലിംഗായത്ത് ജില്ലകളില്‍ പ്രചാരണത്തിന് പോയിരുന്ന ഷെട്ടാര്‍ ഇന്നലെയാണ് ഹുബ്ബള്ളിയിലെ കേശവപുര മഥുര എസ്റ്റേറ്റിലെ വീട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ അനുയായികളുടേയും നേതാക്കളുടേയും മാധ്യമങ്ങളുടേയും തിരക്കായിരുന്നു. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നോക്കുകയായിരുന്നു അദ്ദേഹം. അത് ഒഴിവാക്കാമായിരുന്നു. ഒരു ദേശീയ പ്രസ്ഥാനത്തേയും നിരോധിക്കാന്‍…

Read More

വിവാഹം കഴിപ്പിച്ചു തരാം.. വേറിട്ട പ്രകടന പത്രികയുമായി സഹോദര സ്ഥാനാർഥികൾ

ബെംഗളൂരു:പലതരത്തിലുള്ള പ്രകടനപത്രികകള്‍ നാം കണ്ടിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആയുധമാക്കുന്നവ സമൂഹത്തിന് ഗുണം ചെയ്യുന്നവ, വിദ്വേഷത്തിന് ഇടയാക്കുന്നവ അങ്ങനെ നിരവധി. എന്നാല്‍, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ അല്‍പം വേറിട്ട പ്രകടനപത്രികയുമായി ശ്രദ്ധേയമായിരിക്കുകയാണ് സഹോദരങ്ങളായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. അവിവാഹിതരായ ചെറുപ്പക്കാര്‍ക്കായി വിവാഹ പദ്ധതിയാണ് ഇവര്‍ തങ്ങളുടെ പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. നൂതനമായ രീതിയില്‍ പ്രകടന പത്രിക പുറത്തിറക്കി വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നത് തന്നെയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. അറബാവി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഗുരുപുത്ര കെമ്പണ്ണ കുല്ലൂരും ഗോകാക്ക് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പുണ്ഡലീക കുല്ലൂരുമാണ് ഈ പുത്തന്‍ വാഗ്‌ദാനത്തിന്…

Read More

നന്ദിഹിൽസ് അടച്ചിടും

ബെംഗളൂരു: വോട്ടെടുപ്പ് ദിനമായ മെയ്‌ 10 ന് വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹിൽസ് അടച്ചിടും. മലയാളികൾ ഉൾപ്പെടെ നിരവധി സഞ്ചരികൾ ആണ് ദിനപ്രതി ഇവിടേക്ക് എത്തുന്നത്.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു.

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് , കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും 

ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഏറ്റവും വലിയ റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റര്‍ റോഡ് ഷോ നടത്തും. ‘നമ്മ കര്‍ണാടക’ എന്ന പേരില്‍ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാര്‍ മെമോറിയലില്‍ സമാപിക്കും. ഞായറാഴ്ച ഇവിടെ നിന്ന് പുനരാരംഭിച്ച്‌ വൈകീട്ടോടെ മല്ലേശ്വരത്തെ…

Read More

കെജിഎഫ് വില്ലയിൽ നിന്നും കണക്കിൽ പെടാത്ത 4.5 കോടി പിടിച്ചെടുത്തു

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് നിന്നും കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടന്മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) ബനാര്‍പേട്ട് താലൂക്കിലെ വില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അകമ്പടിയോടെയാണ് കര്‍ണാടക പോലീസ് സംഘം റെയ്ഡ് നടത്തിയത്. കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 29ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 117 കോടി രൂപയാണ്…

Read More

ശരത് പവാർ രാജി പിൻവലിച്ചു

ന്യൂഡൽഹി :നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാർ പിൻവലിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് രാജി പിൻവലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനൽ യോഗം ചേർന്ന് പവാറിന്റെ രാജി തീരുമാനം നിരസിച്ചിരുന്നു. സ്വയം തീകൊളുത്താനുള്ള ശ്രമം പാർട്ടി പ്രവർത്തകരിൽ നിന്നും വലിയതിൽ വൈകാരിക പ്രതിഷേധങ്ങൾ ഉണ്ടായതും രാജിയെ തടയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച്‌ ശരത് പവാർ കുറിപ്പ് പുറത്തുവിട്ടത്.

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

ഡൽഹി: ജമ്മു കാശ്മീറിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച്‌ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ…

Read More

അനുമതി ലഭിച്ചാൽ മദനിയുടെ സുരക്ഷ ചെലവ് വഹിക്കാൻ തയ്യാറായി പി.ഡി.പി

കൊച്ചി: അബ്ദുന്നാസിര്‍ മദനിയുടെ അനുമതി ലഭിച്ചാല്‍ കര്‍ണാടക സര്‍ക്കാര്‍ ചുമത്തിയ സുരക്ഷാ ചെലവ് വഹിക്കാന്‍ തയാറെന്ന് പി.ഡി.പി. അറിയിച്ചു. സുപ്രീംകോടതി നല്‍കിയ ജാമ്യഇളവ് പരിഗണിച്ച്‌ എന്തുവിലകൊടുത്തും അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ പാര്‍ട്ടി ഇടപെടുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മദനിയുടെ ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതിനാലാണ് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ഭരണകൂട നയങ്ങളോട് വിയോജിക്കുമ്പോഴും ചെലവ് വഹിക്കാന്‍ പാര്‍ട്ടി തയാറാകുന്നത്. നേതാക്കളും പ്രവര്‍ത്തകരും കേരളീയ പൊതുസമൂഹവും സുരക്ഷാ ചെലവിനത്തില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി മൈലക്കാട് ഷാ ഇതിനായി സ്ഥലം വിറ്റുകഴിഞ്ഞു.…

Read More
Click Here to Follow Us