ബെംഗളൂരു- കണ്ണൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവർ പിന്നീട് മരിച്ചു. പരുക്കേറ്റവരെ കൊടഗ് ജില്ലയിലെ വീരാജ് പേട്ടയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസിയുടെ സ്ലീപ്പർ കോച്ച് ബസ്സാണ് മാക്കൂട്ടം ചുരത്തിൽ മെതിയടി പാറക്ക് സമീപം അപകടത്തിൽ പെട്ടത്. പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി…

Read More

നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കർണാടക ആർ ടി സി യുടെ ഐരാവത പ്ലസ് സ്കാനിയ ബസ് അപകടത്തിൽ പെട്ടു. പൊന്നപ്പേട്ട് എന്ന സ്ഥലത്തു വച്ച് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി നഗരത്തിൽ നിന്ന് പുറപ്പെട്ട ബസ് പുലർച്ചയോടെയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല, യാത്രക്കാരും ജീവനക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.

Read More
Click Here to Follow Us