ബെംഗളൂരു: സംസ്ഥാനത്ത് ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ ശേഖരണവും സംസ്‌കരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ-മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യാത്തവർക്കെതിരെ പിഴ ചുമത്തുമെന്ന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) മെമ്പർ സെക്രട്ടറി ശ്രീനിവാസലു അറിയിച്ചു. ഇ-മാലിന്യങ്ങൾ നിരുത്തരവാദപരമായി കൈമാറുന്നത് വൻ അപകടമാണെന്ന്, സംസ്ഥാനവ്യാപകമായി ഇ-മാലിന്യ ബോധവൽക്കരണ യജ്ഞത്തിന് നഗരത്തിൽ തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇ-മാലിന്യ ശേഖരണം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, നിലവിൽ 10 ശതമാനമാണ് ശേഖരണ ശതമാനം. ഇലക്‌ട്രോണിക് ബ്രാൻഡുകൾ ഇപ്പോൾ അവരുടെ മുൻഗണന മാറ്റുകയും ഉത്തരവാദിത്തമുള്ളവരായിരിക്കുകയും വേണം, ഇല്ലെങ്കിൽ പിഴ ഈടാക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read More