തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുത്ത പരിപാടിയിൽ വേദിയിൽ ഇരിപ്പിടം നൽകാത്തതും സംസ്ഥാന നേതാക്കൾ നിയമസഭയിലേക്ക് ക്ഷണിക്കാത്തതുമാണ് തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി കൂടിയായപ്പോൾ നടനെ പ്രകോപിപ്പിച്ചത്. ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായ കൃഷ്ണകുമാറിനെ ദേശീയ അധ്യക്ഷൻ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വിശാൽ ജനസഭയിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കൾ ക്ഷണിച്ചിരുന്നില്ല. കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ വിളിച്ചപ്പോഴാണ് പരിപാടിയെ കുറിച്ച് അറിയുന്നതെന്ന് കൃഷ്ണകുമാർ പറയുന്നു. ‘കഴിഞ്ഞ ദിവസം പ്രകാശ് ജാവ്‌ദേക്കർ വിളിച്ചിരുന്നു. എന്നോട്…
Read More