ബെംഗളൂരു∙ കേരള ആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ നാലു സൂപ്പർ എക്സ്പ്രസ് ബസുകളുടെ അന്തിമ സമയപ്പട്ടിക തയാറായി. നാലു ബസുകളും അടുത്തയാഴ്ച സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള ബസുകളുടെ സമയപ്പട്ടിക നേരത്തെ തയാറായിരുന്നെങ്കിലും തിരിച്ചു കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കുള്ള സർവീസുകളുടെ സമയം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന കെഎസ്ആർടിസി ഉന്നതാധികാര യോഗത്തിലാണു സമയപ്പട്ടികയ്ക്കും റൂട്ടിനും അംഗീകാരം ലഭിച്ചത്. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് രാവിലെ ഒൻപത്, രാത്രി 9.30, 10.15, 12 സമയങ്ങളിലാണു ബസ് പുറപ്പെടുക. കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്ക് വെളുപ്പിന് 5.15, ഉച്ചയ്ക്കു…
Read More