ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ ദിവസേന 3.8 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നുണ്ടെന്നും ഇത് തുടരുമെന്നും മന്ത്രി സുധാകർ അറിയിച്ചു. റഷ്യയിൽ ആകെ വിതരണം ചെയ്യുന്ന വാക്‌സിൻ നിരക്ക് വെച്ച് നോക്കിയാൽ കർണാടക ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ അഞ്ചു കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുക എന്ന ലക്‌ഷ്യം ഉടൻ യാഥാർഥ്യമാകുമെന്നും അതിനായുള്ള വാക്‌സിനുകൾ കേന്ദ്രം ഉടൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More