ക്വാഡ്രിസൈക്കിളുകൾക്ക് മീറ്റർ ടാക്‌സി സർവീസ് നടത്താൻ ഗതാഗത വകുപ്പ് അനുമതി നൽകിയേക്കും

ബെംഗളൂരു : 2022 ജനുവരി അവസാനത്തോടെ ബെംഗളൂരുവിൽ ഓടാൻ മീറ്റർ ഘടിപ്പിച്ച ക്വാഡ്രിസൈക്കിൾ ടാക്സികൾക്ക് അനുമതി നൽകാൻ കർണാടക ഗതാഗത വകുപ്പ് പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ, ബെംഗളൂരു നിവാസികൾക്ക് ആപ്പ് അടിസ്ഥാനമാക്കിയുള്ള ക്യാബ് അഗ്രഗേറ്ററുകൾ വഴി മാത്രമേ ക്വാഡ്രിസൈക്കിളുകൾ ബുക്ക് ചെയ്യാൻ കഴിയൂ. “ബെംഗളൂരുവിന് മീറ്റർ ടാക്സികളോ ക്വാഡ്രിസൈക്കിൾ സർവീസുകളോ ഇല്ല. അതിനാൽ നഗരത്തിൽ മീറ്റർ ഘടിപ്പിച്ച ക്വാഡ്രിസൈക്കിൾ ടാക്‌സികൾ അനുവദിക്കാൻ ഗതാഗത വകുപ്പ് സർക്കാരിനോട് നിർദ്ദേശിച്ചതായി ഒരു മുതിർന്ന ഗതാഗത ഉദ്യോഗസ്ഥൻ പറഞ്ഞു.            

Read More

കോവിഡ് ബാധിച്ചു മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകുന്നില്ല.

ബെംഗളൂരു: കോവിഡ് മരിച്ച ജീവനക്കാർക്കായി കെ‌എസ്‌ആർ‌ടി‌സിയോ ബി‌എം‌ടി‌സിയോ യാതൊരുവിധ ദുരിതാശ്വാസ പാക്കേജുകളും ഇതുവരെ നൽകിയിട്ടില്ലെന്ന് ജൂൺ 30 നു സമർപ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയായി ലഭിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ കോവിഡ് മരണത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്ന് റോഡ് ഗതാഗത കോർപ്പറേഷൻ (ആർ‌ടി‌സി), വിവരാവകാശ മറുപടിയായി വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി യൂത്ത് പ്രസിഡന്റ് മുകുന്ദ് ഗൗഡ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യപ്പെട്ടു. പ്രത്യേക വിവരാവകാശ അപേക്ഷ പരിശോധിക്കുമെന്നും കർണാടക ആർ‌ടി‌സി പബ്ലിക്…

Read More
Click Here to Follow Us