മുംബൈ: ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ബോളിവുഡിന് ഒരുപാട് സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മയായിരുന്നു. 2003 ലായിരുന്നു താരത്തിന്റെ വിവാഹം.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു…
Read More