ബെംഗളൂരു: കൊവിഡ് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം, 300 വർഷം പഴക്കമുള്ള ബെംഗളൂരു കാർഗ ഈ വർഷം പൂർണ്ണ ആവേശത്തോടെ തിരിച്ചെത്തും. ഏപ്രിൽ 8 ന് ഉത്സവം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എല്ലാ പങ്കാളികളുമായും ഉൾകൊള്ളിച്ചു കൊണ്ട് തയ്യാറെടുപ്പ് യോഗം നടത്തി. തിഗാല സമൂഹവുമായി ബന്ധപ്പെട്ടുള്ള ഈ വാർഷിക ഉത്സവം നഗരത്തിലെ ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നതാണ്. നഗരത്തിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടപ്പോൾ, സംഘാടകർ തിഗലാർപേട്ടിലെ ധർമ്മരായസ്വാമി ക്ഷേത്രത്തിൽ ആചാരപരമായി മാത്രം പൂജ നടത്തിയാണ് കഴിഞ്ഞ രണ്ട്…
Read MoreTag: Karagafestvel
കരഗ ഉത്സവം ഏപ്രിൽ 8 ന്
ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ കരഗ ഉത്സവം അടുത്ത മാസം 8 ന് കോടിയേറും. നീണ്ട ഒരാഴ്ചകാലത്തെ ആഘോഷങ്ങൾക്ക് ശേഷം ഏപ്രിൽ 16 ന് ആയിരങ്ങൾ ഒത്തുകൂടുന്ന ഘോഷയാത്രയോടുകൂടി ഉത്സവം അവസാനിക്കും. കര്‍ണാടകയിലെ തിഗല വിഭാഗക്കാരുടെ പ്രധാന ആഘോഷമാണ് കരഗ ഉത്സവം. കഴിഞ്ഞ 2 വർഷക്കാലം കൊറോണ ഭീതിയിൽ ഉത്സവം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഉത്സവം ഗംഭീരമായി തന്നെ നടക്കുമെന്ന് ഉത്സവ നടത്തിപ്പ് സംഘടന അറിയിച്ചു. ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രത്തിലാണ് ഉത്സവം നടക്കുക.
Read More