സമഗ്രവികസനത്തിന്റെ രാജവീഥിയിലൂടെ പ്രയാണം തുടരുന്ന ബാംഗ്ലൂരിലെ മറ്റൊരു റെയില്‍വേ സ്റ്റേഷന് കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. വടക്കന്‍ ബാംഗ്ലൂരിലെ ഹെസര്‍ഗട്ട റോഡിലുള്ള ചിക്കബാനവാര സ്റ്റേഷനാണത്. സിറ്റി സ്റ്റേഷനും, പ്രധാനമായും പട്ടാളക്കാരുടെ ആവശ്യത്തിനായുള്ള കണ്ടോണ്മെന്റ് സ്റ്റേഷനും മാത്രമേ വലിയ സ്റ്റേഷനുകള്‍ എന്നു പറയാന്‍ നഗരത്തിലുണ്ടായിരുന്നുള്ളൂ. മല്ലേശ്വരം, ഹെബ്ബാള്‍, ബാംഗ്ലൂര്‍ ഈസ്റ്റ്, വൈറ്റ് ഫീല്‍ഡ്, കെങ്കേരി, ബിഡദി തുടങ്ങി കുറേയേറെ റെയില്‍വേ സ്റ്റേഷനുകള്‍ നഗരത്തിലുണ്ടെങ്കിലും അവയൊന്നും എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിച്ചിട്ടില്ല. പ്രദേശത്തിന്റെ പ്രത്യേകതകളും കടന്നുപോകുന്ന തീവണ്ടികളുടെ തരവും തന്നെ കാരണം. പാസഞ്ചര്‍ വണ്ടികള്‍ കടന്നുപോകുന്ന സിംഗിള്‍ ലൈന്‍ (മീറ്റര്‍ ഗേജായാലും…
Read More