ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര് മരിച്ചു. റോഡില്‍ നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കിഷ്ത്വാറില്‍നിന്ന് ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
Read MoreTag: Jammu
കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു
ശ്രീനഗർ: ജമ്മുവിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്ററിൽ കമാൻഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവർക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. കിഷ്ത്വാറിൽ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മർവയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Read Moreനിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ജമ്മു: അതിര്‍ത്തിയിലെ നിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പൂഞ്ച്, രജൗറി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ നിയന്ത്രണ രേഖ വീണ്ടും അശാന്തമായി. രാവിലെ 8.45-നാണ് പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാൻ ആക്രമണം തുടങ്ങിയത്. പൂഞ്ചിലെയും രജൗറിയിലെയും ജനവാസ പ്രദേശങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് കരസേന വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ ആക്രമണം നടത്തി ഭീകരർക്ക് ഇന്ത്യയിലേക്ക്…
Read More