ബം​ഗ്ലാദേശിലെ ക്ഷേത്രത്തിലെ ആസൂത്രിത ആക്രമണം; ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്കോൺ

ബെം​ഗളുരു; ബം​ഗ്ലാദേശിലെ ഇസ്കോൺ ക്ഷേത്രത്തിനും ഹിന്ദുക്കൾക്ക് നേരെ നടന്ന കരുതിക്കൂട്ടിയുള്ള അക്രമത്തിലും ബെം​ഗളരു ഇസ്കോൺ ക്ഷേത്രം ശക്തമായി പ്രതിഷേധിച്ചു. ഹരേ കൃഷ്ണ ഹില്ലിൽ ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തി. സമാധാനപരമായി ജീവിച്ചുപോരുന്ന ഇസ്കോൺ‌ ഭക്തർക്കും ക്ഷേത്രത്തിനുമെതിരെ നടന്ന അക്രമണങ്ങളിൽ വേദനയും ആശങ്കയുമുണ്ടെന്ന് ക്ഷേത്രം ബെം​ഗളുരു പ്രസിഡന്റ് മധു പണ്ഡിറ്റ് ദാസ് അറിയിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും ഇത്തരം അക്രമങ്ങൾ ഇനിയുണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ബം​ഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇസ്കോൺ നൊവാഖലിയിലെ ക്ഷേത്രത്തിൽ അഞ്ഞൂറിലധികം വരുന്ന ആൾക്കാർ…

Read More
Click Here to Follow Us