ന്യൂയോർക്കിലെ റോസ സെന്ററിൽ ഒരു വൈകുന്നേരം നടന്നത് ഏറെ വ്യത്യസ്തമായൊരു അത്താഴ വിരുന്ന്. നാല്പതോളം സുഹൃത്തുക്കളായിരുന്നു ഈ വിരുന്നിൽ പങ്കെടുത്തത്. എന്നാൽ അത്താഴ വിരുന്നിന്റെ പ്രത്യേകത അതിലെ മെനുവോ സ്ഥലമോ ഒന്നും അല്ല. വിരുന്നിൽ പങ്കെടുത്ത ആ നാല്പത് പേരും പൂർണ നഗ്നരായിരുന്നു എന്നതാണ് ആ വ്യത്യസ്തത. ഈ ഒത്തു ചേരലിന്റെ ഉദ്ദേശ്യം പക്ഷെ വെറും നഗ്നത പ്രദർശനം ആയിരുന്നില്ല. ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. മറ്റ് പ്രത്യേകതകളുമുണ്ട് ഈ വ്യത്യസ്തമായ അത്താഴ വിരുന്നിന്.…
Read More