ന്യൂഡല്‍ഹി: റെയിൽവെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ പ്രാദേശികഭാഷകളിൽ മലയാളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. ഇന്ന് രാവിലെ പത്ത് മണി വരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നത്തില്‍ എം.ബി രാജേഷ് എം.പിയാണ് ആദ്യം ഇടപെട്ടത്. ഇക്കാര്യം റയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വിവാദ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പിയൂഷ്…
Read More