ഡൽഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി ഭീഷണിക്കത്തും ലഭിച്ചു. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും…
Read MoreTag: india
തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്
സോഷ്യല്‍ മീഡിയ രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിക് ടോക് ഉള്‍പ്പെടെ 58 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇപ്പോള്‍ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ടിക് ടോക് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനൊപ്പം പഴയ ജീവനക്കാരെ വീണ്ടും നിയമിക്കാനും ടിക് ടോക് ശ്രമം നടത്തുന്നതായും റിപ്പോർട്ട് ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കങ്ങള്‍ ടിക് ടോകിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാന്‍സ് നടത്തുണ്ടെന്നാണ് പുറത്ത്…
Read More25 വർഷത്തിനുള്ളിൽ ഇന്ത്യ ആഗോള ശക്തിയാകും ; അമിത് ഷാ
ബെംഗളൂരു: അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സൂപ്പര്‍ പവര്‍ ആക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബെംഗളൂരുവിലെ നൃപതുംഗ സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി എന്‍ഇപി പാഠ്യപദ്ധതി സ്വീകരിച്ചതിന് കര്‍ണാടക സര്‍ക്കാരിനെ ചടങ്ങിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുക, യുവാക്കള്‍ക്ക് ശോഭനമായ ഭാവി നല്‍കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്‍ഗണനകള്‍. ഈ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) രൂപപ്പെടുത്തിയതെന്നും അമിത്ഷാ…
Read Moreസെമി കണ്ടക്ടർ നിർമ്മാണ കരാറിൽ ഒപ്പിട്ട് കർണാടക
ബെംഗളൂരു: ഇസ്രയേല്‍ ആസ്ഥാനമായുള്ള ഐഎസ്‌എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡ് 22,900 കോടി രൂപ ചെലവില്‍ കര്‍ണാടകയില്‍ ഒരു സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. 1,500 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള പദ്ധതി ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാറും ഐഎസ്‌എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. കര്‍ണാടക ഐടി മന്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു. ലോക സെമികണ്ടക്ടര്‍ നിര്‍മ്മാണ ഭൂപടത്തിലേക്ക് കര്‍ണാടകത്തിന്‍റെ വലിയ ചുവട് വയ്പ്പാണ് ഇതെന്നാണ്…
Read Moreസുരക്ഷാ ഭീഷണി, 16 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്
ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആയതിനാൽ ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 16 യുട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തു വിട്ടു. പത്ത് ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച…
Read Moreഈ വേനൽകാലം ആഘോഷിക്കാം ചിലവ് കുറഞ്ഞ സ്ഥലങ്ങൾക്കൊപ്പം
കോവിഡ് പ്രതിസന്ധി മാറുകയും വേനലിലെ യാത്രകള്‍ സജീവമാവുകയും തുടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആശങ്കയിയിലാണ് പലരും ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ്യേണ്ടത് അതോ ഈ ചൂടിൽ കടല്‍ക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തണോ എന്നു ചിലര്‍ സംശയിക്കുമ്പോള്‍ വേറെ ചിലര്‍ കാടു യാത്രയാണ് ഇഷ്ടപ്പെടുന്നത്. പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ നമ്മുടെ രാജ്യത്ത് ഈ വേനലില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം. 1. ലഡാക്ക് നീലത്തടാകങ്ങളും ആകാശക്കാഴ്ചകളും സാഹസിക യാത്രകളും കൊണ്ട് മനസ്സില്‍ കയറിപ്പറ്റിയ ലഡാക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല അവധിക്കാല…
Read More22 യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുട്യൂബ് വാര്‍ത്താ ചാനലുകളാണ്. യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ എന്നിവിയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും മന്ത്രായലം…
Read More500 കോടി പിന്നിട്ട് യുപിഐ ഇടപാടുകൾ
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ പ്രതിമാസ യു.പി.ഐ ഇടപാടുകള്‍ 500 കോടി കടന്നു. 540.56 കോടി ഇടപാടുകളാണ് കഴിഞ്ഞമാസം രാജ്യത്ത് നടന്നത്. 9.60 ലക്ഷം കോടി രൂപയാണ് ഇടപാട് മൂല്യം. ഫെബ്രുവരിയില്‍ നടന്നത് 8.26 ലക്ഷം കോടി രൂപയുടെ 452.74 കോടി ഇടപാടുകളായിരുന്നുവെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. 2019 ഒക്ടോബറിലാണ് പ്രതിമാസ ഇടപാട് ആദ്യമായി 100 കോടി കടന്നത്. കൊവിഡില്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍ സ്വീകാര്യത നേടിയത് പിന്നീട് നേട്ടമായി. ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് 20,000 രൂപയ്ക്കുമേലുള്ള…
Read More2022 -പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
ദില്ലി : രണ്ട് ഘട്ടങ്ങളിൽ ആയി നടക്കുന്ന പത്മ പുരസ്‌കാര വിതരണത്തിന്റെ ആദ്യ ഘട്ടം ഇന്ന് നടന്നു. കേരളത്തില്‍ നിന്ന് ശോശാമ്മ ഐപ്പ് പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് ഇന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് പേരാണ് ഇക്കുറി പുരസ്കാരത്തിന് അര്‍ഹരായത്. ശോശാമ്മ ഐപ്പിന് പുറമേ കെ പി റാബിയ, ശങ്കരനാരായണ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവരും പത്മശ്രീ പുരസ്കാരത്തിനര്‍ഹരായി. 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം നല്‍കും.
Read More12 വയസ് മുതൽ 14 വരെയുള്ളവർക്ക് വാക്‌സിൻ മാർച്ച് 16 മുതൽ നൽകും
ദില്ലി: രാജ്യത്തെ 12 വയസ് മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് 16 മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിനും മറ്റന്നാൾ മുതല്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോര്‍ബെ വാക്‌സ് എന്ന വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. 2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക്കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിക്കാന്‍ വിദഗ്ദരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്…
Read More