ആഗ്ര : കര്‍ണാടകയ്ക്ക് പിന്നാലെ, ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശും. അലിഗഢിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. ശ്രീവര്‍ഷിണി കോളേജിലാണ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ വിലക്കിയത്. ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങി. അധികൃതര്‍ നിര്‍ദ്ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോളേജ് അധികൃതര്‍ നോട്ടീസ് പതിച്ചതിനെ തുടർന്നാണ് പ്രശ്നം ആരംഭിച്ചത്. അതേസമയം, ഹിജാബും ബുര്‍ഖയും അഴിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നും കോളേജിലേക്ക് പ്രവേശനം…
Read MoreTag: india
ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്ഗഡ്
റായ്പൂർ: രാജ്യത്ത് ആദ്യമായി ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലാണ് തന്‍റെ സര്‍ക്കാറിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ചാണകം കൊണ്ടുണ്ടാക്കിയ സ്യൂട്ട്കേസിലാക്കി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. ചാണകത്തില്‍ നിന്ന് വിവിധ ഉല്‍പന്നങ്ങളുണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ ഉണ്ടാക്കിയതാണ് ഈ ചാണക പെട്ടി. ചാണകപ്പൊടിയും ചുണ്ണാമ്പ് പൊടിയും മരപ്പൊടിയും മൈദയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൊണ്ട് ഛത്തീസ്ഗഢ് ബജറ്റിന് വേണ്ടി പ്രത്യേകമായുണ്ടാക്കിയതാണ് ഈ ചാണക സ്യൂട്ട്കേസ്. പാരമ്പര്യ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.
Read Moreഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിൽ
ന്യൂഡൽഹി : യുക്രയ്നിൽ യുദ്ധ ഭീതിയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്ന രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ അന്തിമ ഘട്ടത്തിൽ എത്തിയെന്ന് അധികൃതർ. ഇതുവരെയും 83 വിമാനങ്ങളിൽ ആയി 17400 പേരെ സ്വദേശത്തേക്കെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ കൂടി രാജ്യത്തെത്തും. സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടോവയില്‍ എത്തിയിട്ടുണ്ടെങ്കിലും ആക്രമണം തുടരുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ സുമി, ഹാര്‍കിവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാനാവില്ലെന്നാണ് യുക്രയ്ന്‍ നിലപാട്.
Read Moreകേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ മാർച്ച് 31ന് തെരഞ്ഞെടുപ്പ്
ന്യൂഡൽഹി : കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് രാജ്യസഭ തെരഞ്ഞെടുപ്പ് മാർച്ച് 31 ന് നടക്കും. കേരളം, പഞ്ചാബ്, ആസാം,നാഗാലായ, ത്രിപുര,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് മാർച്ച് 31 ന് തെരഞ്ഞെടുപ്പു നടക്കുക. എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. 22ന് പത്രിക സൂക്ഷ്മ പരിശോധന നടക്കും.…
Read More13000 ൽപരം ഇന്ത്യക്കാർ യുക്രയ്നിൽ നിന്നും മടങ്ങി എത്തി
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധഭൂമിയായി മാറിയ യുക്രെയ്നില്‍ നിന്നും ഇതുവരെ 13,000 ൽ അധികം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്നതായി കേന്ദ്ര സര്‍ക്കാര്‍. ഒപ്പറേഷന് ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പൗരന്മാരുമായി 13 വിമാനങ്ങള്‍ കൂടി രാജ്യത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.
Read Moreവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം
ന്യൂഡൽഹി : യുക്രെയ്നു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടർ പഠനം പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം. ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലോ മറ്റു വിദേശ രാജ്യങ്ങളിലോ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചന. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമീഷന്, വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവർ ഉടന്‍ യോഗം ചേരുമെന്ന് അറിയിച്ചു. യുദ്ധത്തിന്റെയും കോവിഡിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ് മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന് മെഡിക്കല്‍…
Read Moreആരോഗ്യ വനം ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ആരോഗ്യവനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രപതി എസ്റ്റേറ്റിൽ ആണ് വനം സ്ഥിതി ചെയ്യുന്നത്. 6.6 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനത്തിനു യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ രൂപമാണ്. ആയുര്‍വേദ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങൾ ഇവിടെ ഉണ്ടെന്ന് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ആയുര്‍വേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയില്‍…
Read Moreഇന്ത്യക്കാർക്ക് ഇനി ഖത്തറിൽ ക്വാറന്‍റീൻ വേണ്ട
ഖത്തർ : വാക്സിന്‍ സ്വീകരിച്ച റെസിഡന്‍റായ യാത്രക്കാര്‍ക്ക് ക്വാറന്‍റീനും, യാത്രക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനയും ഒഴിവാക്കികൊണ്ട് യാത്രാ നയത്തില്‍ പരിഷ്കാരം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഫെബ്രുവരി 28 രാത്രി ഏഴ് മണിയോടെയാണ് ഈ പരിഷ്കാരം പ്രാബല്യത്തില്‍ വരുക പുതുക്കിയ നിര്‍ദേശം പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വാക്സിന്‍ സ്വീകരിച്ച താമസക്കാര്‍ക്ക് ക്വാറന്‍റീന്‍ ഇല്ലാതെ തന്നെ ഖത്തറില്‍ എത്താന്‍ കഴിയും. എന്നാൽ ഖത്തറിൽ എത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നിര്ബദ്ധമായും ചെയ്യണം.
Read Moreമാർച്ച് 28,29 അഖിലേന്ത്യാ പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച് 28,29 തിയ്യതികളിൽ സംയുക്ത തൊഴിൽ പണിമുടക്കിന് ആഹ്വനം. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ച് 28,29 തീയതികളിലേക്ക് മാറ്റിയത്.
Read Moreആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 2021 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്. 2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
Read More