ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജെ.എം.എം,എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ…
Read MoreTag: india
അശോക സ്തംഭത്തിൽ രൂപമാറ്റം, വിവാദം കത്തുന്നു
ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം വിവാദത്തിൽ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍ രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായി എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ…
Read Moreരാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞദിവസം വരെ 16,000ന് മുകളിലായിരുന്നു കോവിഡ് ബാധിതരുടെ കണക്ക്. എന്നാൽ ഇന്നലെ 13,615 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1,31,043 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 13,265 പേര്‍ കൂടി രോഗവിമുക്തരായി എന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ആറിനോട് അടുപ്പിച്ചായിരുന്നു ടിപിആര്‍. ഇന്നലെ ഇത് 3.23 ശതമാനമായി താഴ്ന്നു.
Read Moreമികച്ച ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്നവരുടെ പട്ടികയിൽ കർണാടക, കേരളം പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഏഴു സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതായി കേന്ദ്ര സർക്കാർ. കർണാടക, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മത്സരിച്ചാണ് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിന് ഈ പട്ടികയിൽ ഒന്നും സ്ഥാനം പിടിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ 2020…
Read Moreപ്ലാസ്റ്റിക് നിരോധനത്തിൽ ; പിഴയും ശിക്ഷയും കർശനമാക്കി കേന്ദ്ര സർക്കാർ
ഇന്ന് : രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പാദനം, ഇറക്കുമതി, വിതരണം, നിരോധനം തുടങ്ങിയവ. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര വനം പരിസ്ഥിതി കേന്ദ്രമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തിയത്. മിഠായിക്ക് പുറത്തെ പ്ലാസ്റ്റിക് കവറുകൾ, ബലൂൺ പോലുള്ള സാധനങ്ങളിലെ പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോസ്റ്റിൻ അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.…
Read Moreഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ഉത്‌പന്നങ്ങള്‍ക്കുള്ള നിരോധനം നാളെ മുതൽ പ്രാബല്യത്തില്‍ വരും. നിരോധനം കര്‍ശനമായി നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. പരിശോധനയ്‌ക്കായി പ്രത്യേകസംഘത്തെ നിയോഗിക്കും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്‌റ്റിക് ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 30-നും 120 മൈക്രോണിനു താഴെയുള്ള ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31-നും നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നത്. നിരോധിക്കുന്നവ; പ്ലാസ്‌റ്റിക് സ്‌റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്‌റ്റിക്, പ്ലാസ്‌റ്റിക് കൊടികള്‍, മിഠായി…
Read Moreജൂലൈയിൽ 14 ദിവസം ബാങ്ക് അവധി
ദില്ലി : രാജ്യത്ത് ജൂലൈ മാസത്തില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി. ദേശീയ അവധി ദിനങ്ങള്‍ ഞായറാഴ്ചകള്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പിന്നെ ചില സംസ്ഥാനതല അവധി ദിനങ്ങളും ഇതിലുണ്ട്. 2022 ജൂലൈയിലെ ബാങ്ക് അവധികള്‍; ജൂലൈ 1 (വെള്ളി): രഥ യാത്ര (ഒഡീഷ) ജൂലൈ 7 (വ്യാഴം): ഖര്‍ച്ചി പൂജ (ത്രിപുര) ജൂലൈ 9 (ശനി): ഈദ്-ഉല്‍-അദ്ഹ (ബക്രീദ്)/ രണ്ടാം ശനിയാഴ്ച ജൂലൈ 11 (തിങ്കള്‍): ഈദുല്‍ അസ്ഹ (ജമ്മു കാശ്മീര്‍) ജൂലൈ 13 (ബുധന്‍): ഭാനു…
Read Moreഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജൂലൈ 1 മുതൽ നിരോധനം
ന്യൂഡൽഹി : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തില്‍ വരും.പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളാണ് നിരോധിക്കുന്നത്. ഇവയുടെ വില്‍പന, സൂക്ഷിക്കല്‍, വിതരണം, കയറ്റുമതി എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 ന് 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചിരുന്നു. ഡിസംബര്‍ 31 ന് 120 മൈക്രോണിനു താഴെയുള്ള കാരി ബാഗുകള്‍ക്കുള്ള നിരോധനം നിലവില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്താൻ ഒരുങ്ങുന്നത്.…
Read Moreരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്, തിയ്യതി പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികളിൽ അവ്യക്തത തുടരുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ഥികളാരെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഭരണമുന്നണിയായ എന്‍ഡിഎയോ പ്രതിപക്ഷമോ ആരുടെയും പേര് ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല. ടിആര്‍എസ് പോലുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഹകരിക്കാത്തതിനാല്‍ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം. എന്‍ഡിഎ സ്ഥാനാര്‍ഥിയെ നരേന്ദ്ര മോദിയും അമിത് ഷായും കൂടിയാലോചിച്ചാകും പ്രഖ്യാപിക്കുക. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതിനാല്‍ എന്‍ഡിഎയ്ക്ക് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാകില്ല. വൈഎസ്‌ആര്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണവേണം ജയിക്കാൻ. ഇലക്ടറല്‍ കോളേജില്‍ എന്‍ഡിഎയ്ക്ക് 48.9 ശതമാനം വോട്ടുണ്ട്. പ്രതിപക്ഷ പാര്‍ടികള്‍ക്കെല്ലാമായി 51.1 ശതമാനം.…
Read Moreരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
മറ്റൊരു : പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18 ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേഗത്തിൽ ആക്കിയത്. 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് വോട്ടെണ്ണൽ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ ഭരണാധികാരി. ആകെ 4,03 പേർ ഉൾപ്പടെ 4,809 വോട്ടാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് കമ്മീഷണർ…
Read More