500 കോടി പിന്നിട്ട് യുപിഐ ഇടപാടുകൾ

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ പ്രതിമാസ യു.പി.ഐ ഇടപാടുകള്‍ 500 കോടി കടന്നു. 540.56 കോടി ഇടപാടുകളാണ് കഴിഞ്ഞമാസം രാജ്യത്ത് നടന്നത്. 9.60 ലക്ഷം കോടി രൂപയാണ് ഇടപാട് മൂല്യം. ഫെബ്രുവരിയില്‍ നടന്നത് 8.26 ലക്ഷം കോടി രൂപയുടെ 452.74 കോടി ഇടപാടുകളായിരുന്നുവെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

2019 ഒക്ടോബറിലാണ് പ്രതിമാസ ഇടപാട് ആദ്യമായി 100 കോടി കടന്നത്. കൊവിഡില്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍ സ്വീകാര്യത നേടിയത് പിന്നീട് നേട്ടമായി. ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് 20,000 രൂപയ്ക്കുമേലുള്ള ഇടപാടുകളുടെ എണ്ണം പ്രതിദിനം ശരാശരി 17 കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts