ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും. അമ്പത് ലക്ഷം പതാകകൾ വിതരണം ചെയ്യാൻ ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. പതാക തയ്യാറാകുന്നത് കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ്. സ്കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതുപോലെതന്നെ വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ആവശ്യം അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും. മലപ്പുറം കുടുംബശ്രീ ജില്ലാമിഷനു കീഴിലെ ‘റെയിൻബോ…
Read MoreTag: Independence day
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങളും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാള സിനിമാ താരങ്ങൾ. പ്രധാനമന്ത്രി തന്നെ തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കി മാതൃക കാണിച്ചിരുന്നു. പിന്നാലെ രാജ്യത്താകമാനം സമൂഹമാദ്ധ്യമങ്ങളിൽ ത്രിവർണ്ണ പതാക മുഖചിത്രമാക്കി രാജ്യസ്നേഹികൾ രംഗത്ത് വന്നിരുന്നു. മലയാള സിനിമാ താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനവും ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ തുടങ്ങിയ താരങ്ങളും സംവിധായകർ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ്…
Read Moreനാളെ മുതൽ എല്ലാവരും ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണം ; പ്രധാന മന്ത്രി
ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് നാളെ മുതൽ 15 വരെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമായി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയായിരുന്നു മോദിയുടെ ആഹ്വാനം. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ, ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നേരത്തെ…
Read Moreഓഗസ്റ്റ് 15 ന് കർണാടകയിൽ ഒരു കോടി പതാകകൾ ഉയരും
ബെംഗളൂരു: ഓഗസ്റ്റ് 15 ന് സംസ്ഥാനത്ത് ഒരു കോടി പതാകകൾ ഉയർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹർഘർ തിരംഗ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ഇത്തവണ പതാകകൾ ഉയരും. സ്വാതന്ത്ര്യം നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉയർത്താൻ 5 ലക്ഷം പതാകകൾ നിർമിച്ചു കഴിഞ്ഞു. 45 ലക്ഷം പതാകകൾ കൂടി ഓഗസ്റ്റ് ആദ്യവാരം എത്തും. സ്വാതന്ത്ര്യ ദിനത്തിന്റെ രണ്ട് ദിവസം മുൻപേ പതാകകൾ ഉയർത്താൻ അനുമതി നൽകിയിട്ടുണ്ട്. എൻസിസി, യുവകേന്ദ്ര, എൻഎസ്എസ്, എക്സ് സർവീസ്മാൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആണ് പതാക…
Read More84 തടവുകാരെ പ്രത്യേക ഇളവ് പ്രകാരം മോചിപ്പിക്കാൻ തീരുമാനം
ബെംഗളൂരു: ഈ വർഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആഗസ്ത് 15 ന് ആയിരക്കണക്കിന് ജയിൽ തടവുകാർ സ്വാതന്ത്ര്യത്തിലേക്ക് നടക്കും. കേന്ദ്രസർക്കാർ രാജ്യത്തുടനീളം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ’ത്തിൽ കർണാടകവും അതിന്റെ ഭാഗമാകാൻ ശ്രമിക്കുകയാണ്. 15,000-ത്തിലധികം തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെൻട്രൽ, ജില്ലാ, ഓപ്പൺ, താലൂക്ക് തല ജയിലുകൾ ഉൾപ്പെടുന്ന നൂറോളം ജയിലുകൾ സംസ്ഥാനത്തുണ്ട്. ഇവരിൽ 10,000ത്തോളം തടവുകാർ വിചാരണ തടവുകാരാണ്. ആഭ്യന്തര വകുപ്പിലെ സംസ്ഥാനതല സ്ക്രീനിംഗ് കമ്മിറ്റി തടവുകാരുടെ ജയിൽ ശിക്ഷ കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുകയും സംസ്ഥാന മന്ത്രിസഭയോട് ശുപാർശ ചെയ്യുകയും അവിടെ…
Read Moreസ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ഓഗസ്റ്റ് 9 മുതൽ ആഘോഷം
ബെംഗളൂരു: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് കന്നഡ സംസ്കാരിക വകുപ്പ് നിർദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഓരോ ധീരദേശാഭിമാനിക്കും വേണ്ടി ഈ ദിവസങ്ങളിൽ ആദരമർപ്പിക്കാമെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചു. സ്വാതന്ത്ര്യം ദിനവുമായി ബന്ധപ്പെട്ട് 75 ഓളം ഇടങ്ങളിൽ സംസ്കാരിക വകുപ്പിന്റെ കീഴിൽ പരിപാടിയും സംഘടിപ്പിക്കും.
Read More