പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങളും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാള സിനിമാ താരങ്ങൾ.

പ്രധാനമന്ത്രി തന്നെ തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കി മാതൃക കാണിച്ചിരുന്നു. പിന്നാലെ രാജ്യത്താകമാനം സമൂഹമാദ്ധ്യമങ്ങളിൽ ത്രിവർണ്ണ പതാക മുഖചിത്രമാക്കി രാജ്യസ്നേഹികൾ രംഗത്ത് വന്നിരുന്നു. മലയാള സിനിമാ താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനവും ഏറ്റെടുത്തിരിക്കുകയാണ്. 

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ​​ഗോപൻ തുടങ്ങിയ താരങ്ങളും സംവിധായകർ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ് എന്നിങ്ങനെ മലയാള സിനിമയിലെ താരങ്ങൾ പ്രധാനമന്ത്രിയുടെ ആവേശത്തിന് പിന്തുണ നൽകി. . ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ പ്രൊഫൈൽ ത്രിവർണ്ണമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെയാകും ക്യമ്പയിൻ. രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ സാംസ്കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിൻ ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts