പാൽ വില വർധിപ്പിക്കില്ല: മന്ത്രി എസ് ടി സോമശേഖർ

ബെംഗളൂരു: പാൽ വില വർധിപ്പിക്കില്ലെന്നും കർഷകർക്ക് കൂടുതൽ വില നൽകാൻ അതത് പാൽ യൂണിയനുകൾക്ക് കഴിയുമെന്നും സഹകരണ മന്ത്രിയും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എസ് ടി സോമശേഖർ വ്യക്തമാക്കി. സർക്കാർ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ലെന്നും സർക്കാർ അതിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ പ്രതിഷേധത്തോട് പ്രതികരിച്ച സോമശേഖർ, വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

Read More

4 ബിബിഎംപി വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

ബെംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിൽ ബിബിഎംപി വിജയിച്ചിട്ടുണ്ടെങ്കിലും, പ്രതിദിനം 25 കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന കോറമംഗല, ഹഗദൂർ, ബെല്ലന്ദൂർ, ബേഗൂർ എന്നീ നാല് വാർഡുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുകയാണ്. സജീവ കേസുകളുടെ എണ്ണം കുത്തനെ കുറയുന്നുണ്ടെങ്കിലും ബെംഗളൂരു അർബനിൽ മാത്രം ചൊവ്വാഴ്ച 187 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൂടാതെ 6,498 പേർ വിവിധ നഗരങ്ങളിലായി ചികിത്സയിലുണ്ട്. നഗരം തുറന്നു തുടങ്ങിയതോടെ മടങ്ങിവരുന്ന ഐടി, ബിടി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട് ഉണ്ട്. ആശാ പ്രവർത്തകരോട് അവരുടെ പ്രദേശത്തേക്ക് പുതുതായി…

Read More

നമുക്ക് ഒാരോ നാരങ്ങാ വെള്ളം അങ്ങട്… ചോദിക്കാൻ വരട്ടെ; 100 കടക്കാനൊരുങ്ങി ചെറുനാരങ്ങാ വില

ബെം​ഗളുരു; ന​ഗരത്തിൽ ചെരു നാരങ്ങാവില മൊത്ത വിപണന കേന്ദ്രങ്ങളിൽ 90-100 എന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഏതാനും ആഴ്ച്ചകൾക്ക് മുൻപുവരെ 70 രൂപയിൽ താഴെ മാത്രമായിരുന്നു വില . ആന്ധ്രയിൽ നിന്നും വിജയപുരയിൽ നിന്നുമാണ് ചെറുനാരങ്ങ ഏറെയും ബാം​ഗ്ലൂരിലേക്ക് എത്തുന്നത്. വിളവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലായാലും , ബാം​ഗ്ലൂരിലായാലും നാരങ്ങാ വെള്ളത്തെ കൂടെകൂട്ടുന്നവർ ഏറെയും മലയാളികൾ തന്നെയാണ്, എന്നതിനാൽ വില കയറ്റം പ്രതികൂലമായി ബാധിക്കുക മലയാളികളെ തന്നെയാകാനാണ് സാധ്യത.

Read More

ബെം​ഗളുരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളുരു: ന​ഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്. 8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ ആയപ്പോഴേക്കും 1.66 ലക്ഷമായി ഉയർന്നു. വെബ് ടാക്സികളുടെ എണ്ണമാണ് ഇത്രയധികം വർധന വരാൻ കാരണം.

Read More

നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂടും

ബെം​ഗളുരു: നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂട്ടുന്നു. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്.. ഇരു ചക്രവാഹനങ്ങളുടെ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും കാറുകൾക്ക് 100 എന്നുള്ളത് 125 ആയും ഉയരും. നിലവിൽ പാർക്കിംങ് ഫീസ് പിരിക്കുന്നത് ഈ മാസം അവസാനിക്കും. പുതിയ കരാർ നൽകുന്നതോടെ പുതുക്കിയ നിരക്കും നിലവിൽ വരും. ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടു‌ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് നന്ദിഹില്‍സ്.

Read More
Click Here to Follow Us