ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി തങ്ങിയതിന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ കടുഗോഡി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീൽ അറിയിച്ചു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ബംഗ്ലാദേശി പൗരന്മാർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പാട്ടീൽ പറഞ്ഞു. ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്,മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി തെഹ്സിലിലെ സരാവലി ഗ്രാമത്തിൽ നിന്ന് ഒമ്പത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
Read More