പരിശോധന ചട്ടത്തില്‍ മാറ്റം; രോഗലക്ഷണമില്ലാത്തവർക്ക് പരിശോധന വേണ്ടെന്ന് ഐസിഎംആർ

ബെംഗളൂരു : രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിൽ, കോവിഡ് പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ല എന്നാണ് പുതിയ ഐസിഎംആർ നിര്‍ദ്ദേശം. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ മുഴുവന്‍ പരിശോധന നടത്തേണ്ടതില്ലെന്നും ഐസിഎംആര്‍ പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കം വന്നാലും രോഗലക്ഷണമുള്ളവരും മുതിര്‍ന്ന പൗരന്മാരും ഗുരുതര രോഗമുള്ളവരും മാത്രം പരിശോധന നടത്തിയാല്‍ മതി. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ആശുപത്രികളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുതെന്നും പ്രസവത്തിന് ഉള്‍പ്പെടെ പരിശോധന വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

Read More
Click Here to Follow Us