ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഐ സി എം ആർ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം നല്‍കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും മാത്രമാണ് ഈ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ നിർദ്ദേശിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും…
Read More