ബെംഗളൂരു : മഹാമാരി ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു സർവകലാശാല (ബിയു) ‘ഗ്രീൻ ലൈബ്രറി’ എന്ന ആശയവുമായി രംഗത്തെത്തി. പുതിയ രീതിയുമായി പൊരുത്തപ്പെടാനും കൂടുതൽ വായനക്കാരെ ലൈബ്രറിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആശയം. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇടതൂർന്ന സസ്യങ്ങൾ ഉൾക്കൊള്ളുന്ന, അതിനോട് ചേർന്നുള്ള ലൈബ്രറി സംയോജിപ്പിക്കാൻ ആണ് സർവകലാശാലയുടെ പദ്ധതി. ഏകദേശം 1.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ബെംഗളൂരു സർവകലാശാല ക്യാമ്പസായ ജ്ഞാനഭാരതിയിൽ ഘട്ടം ഘട്ടമായി രൂപം നൽകാൻ തുടങ്ങി.
Read More