വിദ്യാർത്ഥികളെ ലൈബ്രറിയിലേക്ക് ആകർഷിക്കാൻ ‘ഗ്രീൻ ലൈബ്രറി’ ആശയവുമായി ബെംഗളൂരു സർവകലാശാല

ബെംഗളൂരു : മഹാമാരി ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു സർവകലാശാല (ബിയു) ‘ഗ്രീൻ ലൈബ്രറി’ എന്ന ആശയവുമായി രംഗത്തെത്തി. പുതിയ രീതിയുമായി പൊരുത്തപ്പെടാനും കൂടുതൽ വായനക്കാരെ ലൈബ്രറിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആശയം. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇടതൂർന്ന സസ്യങ്ങൾ ഉൾക്കൊള്ളുന്ന, അതിനോട് ചേർന്നുള്ള ലൈബ്രറി സംയോജിപ്പിക്കാൻ ആണ് സർവകലാശാലയുടെ പദ്ധതി. ഏകദേശം 1.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ബെംഗളൂരു സർവകലാശാല ക്യാമ്പസായ ജ്ഞാനഭാരതിയിൽ ഘട്ടം ഘട്ടമായി രൂപം നൽകാൻ തുടങ്ങി.

Read More
Click Here to Follow Us