ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്. സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. ഈ വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു. ഇന്ത്യയിൽ…
Read MoreTag: GOVERNMENT
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് അധ്യാപകർ: ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി
ബെംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള സർക്കാർ അധ്യാപകരുടെയും ലക്ചറർമാരുടെയും ദീർഘകാല ആവശ്യങ്ങൾ 21 ദിവസത്തിനകം നിറവേറ്റാൻ അധ്യാപകർ സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ(കെഎസ്ജിഇഎ) അറിയിച്ചു. അയ്യായിരത്തോളം സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തതോടെ ഞായറാഴ്ച നടന്ന യോഗത്തിൽ 20 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ബഹിഷ്‌കരിക്കാൻ ഐകകണ്‌ഠേന തീരുമാനിച്ചതായി കെഎസ്‌ജിഇഎ അറിയിച്ചു.
Read More