പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള ബാറില്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു. റൗനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴാണ് തീപിടിച്ചത്. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
Read MoreTag: france
പാരിസിനെ വിറപ്പിച്ചു വീണ്ടും ഭീകര ആക്രമണം ,വൈദികന്റെ കഴുത്ത് അറത്തു
പാരീസ്: നീസ് ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുന്‍പ് ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം. ഉത്തര ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ രണ്ട് ഐഎസ് ഭീകരര്‍ വൈദികനുള്‍പ്പെടെ ആറുപേരെ ബന്ദികളാക്കി. തുടര്‍ന്ന് വൈദികനെ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് കൊന്നു. പോലീസ് ഇവരെ കൊന്ന് ബന്ദികളെ മോചിപ്പിച്ചു. ബന്ദികളില്‍ ഒരാളുടെ നില ഗുരുതരമാണ്. നോര്‍മണ്ടിയിലെ റൗനില്‍ സെന്റ് എറ്റിയാന്‍ ഡു റോവ്‌റി പള്ളിയിലാണ് സംഭവം. പള്ളിയിലേക്ക് ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വൈദികന്‍, രണ്ടു കന്യാസ്ത്രീകള്‍, വിശ്വാസികള്‍ തുടങ്ങിയവരെ ബന്ദികളാക്കി. പിന്നീട് വൈദികനെ കൊലപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ…
Read More