ബെംഗളൂരു: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾക്കായുള്ള നഗരത്തിന്റെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്ള ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച നഗരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ 90 നോൺ എസി മിഡി (9 മീറ്റർ നീളമുള്ള) ഇ–ബസുകൾ ഒരുക്കുന്നതിനായി ജെബിഎം ഓട്ടോയ്‌ക്കും എൻടിപിസിക്കും ഫെബ്രുവരിയിൽ കരാർ നൽകിയതായി ബിഎംടിസി അധികൃതർ പറഞ്ഞു. 30 മുതൽ 35 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ബസുകൾ മൈസൂർ റോഡ്, ബൈപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗർ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന…
Read More