ബെംഗളൂരു: ബെംഗളൂരുവിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലും രാജ്യത്തെ തന്നെ ആദ്യത്തെ ശീതികരിച്ച റെയിൽവേ ടെർമിനലുമായ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. അടുത്ത മാസം ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും. സെപ്റ്റംബർ ഒന്നിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരു സന്ദർശിച്ച് പുരോഗതി വിലയിരുത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. ഈ മാസാം അവസാനത്തോടെ ശേഷിക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. സെപ്റ്റംബറിൽ എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം ഉണ്ടാകുമെന്നും, എന്നിരുന്നാലും, ഉദ്ഘാടന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ…
Read More